Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Terrorism

തീവ്രവാദം നിയന്ത്രിക്കുന്നതിൽ പരാജയം; കാനഡയ്ക്കെതിരേ വിമർശനവുമായി ഇന്ത്യ


ന്യൂ​​​ഡ​​​ൽ​​​ഹി: തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​നെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​ൽ കാ​​​ന​​​ഡ 40 വ​​​ർ​​​ഷ​​​മാ​​​യി പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു​​​വെ​​​ന്ന് കാ​​​ന​​​ഡ​​​യി​​​ലെ ഇ​​​ന്ത്യ​​​ൻ ഹൈ​​​ക്ക​​​മ്മീ​​​ഷ​​​ണ​​​ർ ദി​​​നേ​​​ശ് പ​​​ട്നാ​​​യി​​​ക്.

സ്വ​​​ന്തം മ​​​ണ്ണി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന തീ​​​വ്ര​​​വാ​​​ദ ഘ​​​ട​​​ക​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ നാ​​​ലു പ​​​തി​​​റ്റാ​​​ണ്ടോ​​​ളം ഇ​​​ന്ത്യ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി​​​യി​​​ട്ടും കാ​​​ന​​​ഡ എ​​​ന്താ​​​ണു ചെ​​​യ്ത​​​തെ​​​ന്ന് കാ​​​ന​​​ഡ​​​യു​​​ടെ പൊ​​​തു​​​ടെ​​​ലി​​​വി​​​ഷ​​​നാ​​​യ സി​​​ബി​​​സി​​​ക്കു ന​​​ൽ​​​കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ൻ സ്ഥാ​​​ന​​​പ​​​തി ചോ​​​ദി​​​ച്ചു.

ഇ​​​ന്ത്യ​​​യെ ല​​​ക്ഷ്യംവ​​​ച്ചു​​​ള്ള തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​നും അ​​​ക്ര​​​മ​​​ത്തി​​​നും കാ​​​ന​​​ഡ​​​യു​​​ടെ നി​​​ഷ്ക്രി​​​യ​​​ത്വം അ​​​നു​​​വ​​​ദ​​​നീ​​​യ​​​മാ​​​യ അ​​​ന്ത​​​രീ​​​ക്ഷം സൃ​​​ഷ്‌​​​ടി​​​ച്ചു​​​വെ​​​ന്ന് ഹൈ​​​ക്ക​​​മ്മീ​​​ഷ​​​ണ​​​ർ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. കാ​​​ന​​​ഡ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു​​​ള്ള തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​നെ​​​തി​​​രേ 40 വ​​​ർ​​​ഷ​​​മാ​​​യി ഇ​​​ന്ത്യ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി​​​യി​​​ട്ടും ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്തി​​​ട്ടി​​​ല്ല.

കാ​​​ന​​​ഡ​​​യി​​​ൽ ഒ​​​രാ​​​ൾ​​​പോ​​​ലും ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ടി​​​ല്ല. ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം വി​​​നാ​​​ശ​​​ക​​​ര​​​മാ​​​യ ഇ​​​ട​​​വേ​​​ള​​​യ്ക്കു​​​ശേ​​​ഷം ഒ​​​ത്തു​​​ചേ​​​രു​​​ക​​​യാ​​​ണ്. എ​​​ന്നാ​​​ൽ, ഏ​​​തൊ​​​രു ദീ​​​ർ​​​ഘ​​​കാ​​​ല പു​​​നഃ​​​സ്ഥാ​​​പ​​​ന​​​ത്തി​​​നും വ്യ​​​ത്യ​​​സ്ത​​​മാ​​​യ ക​​​നേ​​​ഡി​​​യ​​​ൻ സ​​​മീ​​​പ​​​നം ആ​​​വ​​​ശ്യ​​​മാ​​​ണ്.

ഇ​​​ന്ത്യ- കാ​​​ന​​​ഡ ബ​​​ന്ധം പു​​​നസ്ഥാ​​​പി​​​ക്കാ​​​നും കാ​​​ന​​​ഡ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മാ​​​ർ​​​ക്ക് കാ​​​ർ​​​ണി ഇ​​​ന്ത്യ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നും ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ഇ​​​ന്ത്യ​​​യു​​​ടെ രൂ​​​ക്ഷ വി​​​മ​​​ർ​​​ശ​​​നം. ഇ​​​ന്ത്യ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നു​​​ള്ള പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ ക്ഷ​​​ണം കാ​​​ന​​​ഡ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സ്വീ​​​ക​​​രി​​​ക്കാ​​​നി​​​രി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള സ​​​മ​​​ഗ്ര സാ​​​ന്പ​​​ത്തി​​​ക പ​​​ങ്കാ​​​ളി​​​ത്ത ക​​​രാ​​​റി​​​നാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ പു​​​നഃ​​​രാ​​​രം​​​ഭി​​​ക്കാ​​​നും ഊ​​​ർ​​​ജി​​​ത ശ്ര​​​മം ന​​​ട​​​ന്നു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.

ഖ​​​ലി​​​സ്ഥാ​​​ൻ ഭീ​​​ക​​​ര​​​ൻ ഹ​​​ർ​​​ദീ​​​പ് സിം​​​ഗ് നി​​​ജ്ജാ​​​റി​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​ക​​​ത്തെ ചു​​​റ്റി​​​പ്പ​​​റ്റി​​​യു​​​ള്ള ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഇ​​​ന്ത്യ​​​ൻ സ്ഥാ​​​ന​​​പ​​​തി നി​​​ഷേ​​​ധി​​​ച്ചു. ഇ​​​ന്ത്യ​​​ൻ സ​​​ർ​​​ക്കാ​​​ർ ഒ​​​രി​​​ക്ക​​​ലും അ​​​ത്ത​​​രം പ്ര​​​വൃ​​​ത്തി​​​ക​​​ൾ ചെ​​​യ്യി​​​ല്ല. ഇ​​​ന്ത്യ​​​ക്കെ​​​തി​​​രാ​​​യ തെ​​​ളി​​​വു​​​ക​​​ളെ​​​വി​​​ടെ​​​യാ​​​ണ്? സ​​​റേ​​​യി​​​ലെ കോ​​​ട​​​തി​​​യി​​​ലു​​​ള്ള കേ​​​സ് ഇ​​​ന്ത്യ​​​ക്കെ​​​തി​​​രേ​​​യ​​​ല്ല. നാ​​​ലു വ്യ​​​ക്തി​​​ക​​​ൾ​​​ക്ക് എ​​​തി​​​രേ​​​യാ​​​ണ്. ഏ​​​തെ​​​ങ്കി​​​ലും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ​​​തി​​​രേ തെ​​​ളി​​​വു​​​ക​​​ൾ കാ​​​ണി​​​ച്ചാ​​​ൽ ഇ​​​ന്ത്യ സ്വ​​​യം ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​മെ​​​ന്ന് പ​​​ട്നാ​​​യി​​​ക് പ​​​റ​​​ഞ്ഞു.

കാ​​​ന​​​ഡ​​​യി​​​ൽ സ​​​ജീ​​​വ​​​മാ​​​യ തീ​​​വ്ര​​​വാ​​​ദി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു വി​​​വ​​​രം ന​​​ൽ​​​കു​​​ന്പോ​​​ൾ അ​​​വ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ മ​​​തി​​​യാ​​​യ തെ​​​ളി​​​വു​​​ക​​​ളി​​​ല്ലെ​​​ന്നാ​​​ണു കാ​​​ന​​​ഡ പ​​​റ​​​യു​​​ന്ന​​​ത്. 40 വ​​​ർ​​​ഷ​​​മാ​​​യി ഇ​​​തേ പ​​​ല്ല​​​വി​​​യാ​​​ണ്. കാ​​​ന​​​ഡ​​​യു​​​ടെ റിക്കാർ​​​ഡ് തീ​​​വ്ര​​​വാ​​​ദ​​​ത്തി​​​നെ​​​തി​​​രാ​​​യ ജാ​​​ഗ്ര​​​ത​​​യ​​​ല്ല, മ​​​റി​​​ച്ച് ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​ലെ ദീ​​​ർ​​​ഘ​​​കാ​​​ല പ​​​രാ​​​ജ​​​യ​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

1985ലെ 329 ​​​പേ​​​രു​​​ടെ മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ എ​​​യ​​​ർ ഇ​​​ന്ത്യ ബോം​​​ബാ​​​ക്ര​​​മ​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​ന്വേ​​​ഷ​​​ണം ഇ​​​പ്പോ​​​ഴും ഒ​​​ന്നു​​​മാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും പ​​​ട്നാ​​​യി​​​ക് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ഇ​​​ന്ത്യ​​​യി​​​ൽ ഹി​​​ത​​​പ​​​രി​​​ശോ​​​ധ​​​ന വേ​​​ണ​​​മെ​​​ന്ന സി​​​ക്ക് തീ​​​വ്ര​​​വാ​​​ദി​​​ക​​​ളു​​​ടെ ആ​​​വ​​​ശ്യ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള ചോ​​​ദ്യ​​​ത്തി​​​ന് ഹി​​​ത​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്ന​​​ത് ഒ​​​രു കു​​​റ്റ​​​കൃ​​​ത്യ​​​മാ​​​ണെ​​​ന്ന് ഒ​​​രി​​​ക്ക​​​ലും പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്ന് പ​​​ട്നാ​​​യി​​​ക് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. എ​​​ന്നാ​​​ൽ അ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന ആ​​​ളു​​​ക​​​ൾ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ന്ത്യ​​​ തെര​​​യു​​​ന്ന​​​വ​​​രോ വി​​​ദേ​​​ശ​​​ത്തു തീ​​​വ്ര​​​വാ​​​ദ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​വ​​​രോ ആ​​​ണെ​​​ന്ന് ഇ​​​ന്ത്യ​​​ൻ സ്ഥാ​​​ന​​​പ​​​തി ഓ​​​ർ​​​മി​​​പ്പി​​​ച്ചു.

Latest News

Up